ന്യൂഡൽഹി: പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. സെമസ്റ്റർ പരീക്ഷയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി 11.35-നാണ് വിദ്യാർഥികൾ ഹർജി സമർപ്പിച്ചത്. ......
മഹബൂബ്നഗർ: കൃഷിഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിൽ 26കാരിയെ ഭർതൃവീട്ടുകാർ തലയറുത്ത് കൊലപ്പെടുത്തി. ......
ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രഖ്യാപിച്ച് ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. ......
ബംഗളുരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള സ്റ്റിംഗ് ഓപ്പറേഷൻ വിവാദവുമായി ബന്ധപ്പെട്ട് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി പവർ ടിവി മാനേജിംഗ് ഡയറക്ടർ രാകേഷ് ഷെട്ടിയുടെ വസതിയിലും ഓഫീസിലും സിസിബി റെയ്ഡ് നടത്തി.
കോടതിയിൽ നിന്ന് വാറണ്ട് ലഭിച്ചതിനെ തുടർന്ന് ഒന്നിലധികം അന്വേഷണ സംഘങ്ങളാണ് രാകേഷ് ഷെട്ടിയുടെ വസതിയിലും ഓഫീസിലും ഒരേസമയം പരിശോധന നടത്തിയത്. ......
ന്യൂഡൽഹി: ഡൽഹിയിലെ കൃഷിഭവൻ വളപ്പിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സർക്കാർ ഓഫീസ് സമുച്ചയത്തിനുള്ളിൽ സ്ഥിരമായ മതപരമായ നിർമിതികൾ നിലനിർത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇത് സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും സമീപത്തെ ശാസ്ത്രിഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതി. ......
കർണാടകം: തന്റെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസിനുള്ളിലെ ചില ഘടകങ്ങൾ ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ശ്രമിച്ചുവെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് ഉന്നത നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ തേടി അദ്ദേഹം ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തി.
സോണിയ ഗാന്ധിയുടെ 10-ാം നമ്പർ ജൻപഥ് വസതിയിൽ രാഹുലുമായി അരമണിക്കൂറിലധികം അടച്ചിട്ട മുറിയിലാണ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയത്. ......
ഗോവ: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഗോവയിൽ നടന്ന ഐയൺമാൻ 70.3 ട്രയാത്ത്ലൺ പൂർത്തിയാക്കി. പുരുഷന്മാരുടെ 55–59 വയസ്സ് വിഭാഗത്തിൽ മത്സരിച്ച അദ്ദേഹം 8 മണിക്കൂർ 46 മിനിറ്റ് 44 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ......
ന്യൂഡൽഹി: ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതിലെ പിഴവിൽ തമിഴ്നാട്ടിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എ. ......
ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകി. പടക്കങ്ങൾ മൂലമുള്ള മലിനീകരണം നിയന്ത്രിക്കാൻ സമ്പൂർണ വിലക്ക് ഉചിതമെന്നു തോന്നാമെങ്കിലും, അതാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് തീരുമാനിക്കാൻ ആവശ്യമായ കണക്കുകൾ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.
2024-ൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതിനുശേഷവും വായുഗുണനിലവാര സൂചികയിൽ (എക്യുഐ) കാര്യമായ മെച്ചം രേഖപ്പെടുത്തിയില്ലെന്ന് ജസ്റ്റിസുമാരായ എം.എം. ......
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അഞ്ചു സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ വൻ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് (എസ്.ഐ.ആർ.) ശേഷമുള്ള അന്തിമ കണക്കുകൾ പുറത്തുവന്നതോടെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുർ എന്നിവിടങ്ങളിലായി 2.29 കോടിയോളം വോട്ടർമാരുടെ കുറവുണ്ടായതായി വ്യക്തമായി. ......